Sunday, June 14, 2026
Latest:
Uncategorized

‘സാമൂഹ്യ ഉന്നമനത്തിന് സംഘടനകള്‍ അനിവാര്യം’; പീപ്പിള്‍സ് ഫൗണ്ടേഷന്‍ തൃപ്രയാറിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ച് ആര്യ

Spread the love

 

സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ആളുകളെ സ്പര്‍ശിക്കുന്ന സാമൂഹിക സംഘടനകള്‍ ഇന്നത്തെ കാലഘട്ടത്തില്‍ അനിവാര്യമാണെന്ന് ചലച്ചിത്ര താരം ആര്യ. സമൂഹത്തില്‍ കഴിവും പ്രതിഭയും ഉള്ള പലരെയും വേണ്ട സമയത്ത് തിരിച്ചറിയപ്പെടാതെ പോകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ടെന്നും, അത്തരം സാഹചര്യങ്ങളില്‍ ഇടപെട്ട് വ്യക്തികള്‍ക്ക് കരുത്തും അവസരവും നല്‍കാന്‍ കഴിയുന്ന സംഘടനകളായി സാമൂഹിക കൂട്ടായ്മകള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.

 

 

പീപ്പിള്‍സ് ഫൗണ്ടേഷന്‍ തൃപ്രയാറിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ആര്യ. സമൂഹത്തിലെ വിവിധ മേഖലകളില്‍ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ നേതൃത്വം നല്‍കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

 

പരിപാടിയില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സലീഷ് തണ്ടാശ്ശേരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ അനില്‍ പുളിക്കന്‍,ഉണ്ണികൃഷ്ണന്‍ തൈപ്പറമ്പത്ത്, വി ഡി സന്ദീപ്, സി ആര്‍ രാജന്‍, ചാനല്‍ ഷൌക്കത്ത് എന്നിവര്‍ പങ്കെടുത്തു.