Uncategorized

‘ബ്രസീൽ ഫുട്ബോൾ എന്നത് ഒരു വികാരമാണ്; പത്തൊമ്പതുകാരൻ എൻറിക് ഈ ലോകകപ്പിന്റെ വിസ്മയമാകും, സെലസാവോ ഒരിക്കൽ കൂടി കിരീടം ഉയർത്തും’; വി ശിവൻകുട്ടി

Spread the love

 

ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, ഒരു വികാരമാണെന്ന് വി ശിവൻകുട്ടി. പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ, 2026 ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി നിങ്ങൾക്ക് ഏവർക്കും മികച്ച ഫുട്ബോൾ അനുഭവം നേരുന്നു. കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങൾ ആക്രമണത്തിന്റെ തീപ്പൊരിയും പ്രതിരോധത്തിന്റെ ദൃഢതയും ഒരുമിച്ചു നൽകുമെന്നാണ് പ്രതീക്ഷ. ബ്രസീൽ ഫുട്ബോൾ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരുപിടി മുൻനിര താരങ്ങൾ ബ്രസീലിന്റെ കരുത്താണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

 

 

പത്തൊമ്പതുകാരൻ എൻറിക് ഈ ലോകകപ്പിന്റെ വിസ്മയമാകും. ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോ, ഹെയ്തി, സ്കോട്ട്ലാൻഡ് എന്നിവരോടുള്ള മത്സരങ്ങൾ ബ്രസീലിന്റെ ജൈത്രയാത്രയുടെ തുടക്കമാകട്ടെ. ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്. ലോകം മുഴുവൻ നോക്കിനിൽക്കെ, സെലസാവോ ഒരിക്കൽ കൂടി കിരീടം ഉയർത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നുവെന്നും വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

 

വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്

 

പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ,

2026 ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി നിങ്ങൾക്ക് ഏവർക്കും മികച്ച ഫുട്ബോൾ അനുഭവം നേരുന്നു.. 💛💚

🇧🇷 ബ്രസീലിന് ഹൃദയം നിറഞ്ഞ ആശംസകൾ..🇧🇷

കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങൾ ആക്രമണത്തിന്റെ തീപ്പൊരിയും പ്രതിരോധത്തിന്റെ ദൃഢതയും ഒരുമിച്ചു നൽകുമെന്നാണ് പ്രതീക്ഷ. ബ്രസീൽ ഫുട്ബോൾ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരുപിടി മുൻനിര താരങ്ങൾ ബ്രസീലിന്റെ കരുത്താണ്. പത്തൊമ്പതുകാരൻ എൻറിക് ഈ ലോകകപ്പിന്റെ വിസ്മയമാകും.

ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോ, ഹെയ്തി, സ്കോട്ട്ലാൻഡ് എന്നിവരോടുള്ള മത്സരങ്ങൾ ബ്രസീലിന്റെ ജൈത്രയാത്രയുടെ തുടക്കമാകട്ടെ.. 🔥

ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്. ലോകം മുഴുവൻ നോക്കിനിൽക്കെ, സെലസാവോ ഒരിക്കൽ കൂടി കിരീടം ഉയർത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

Vamos ബ്രസിൽ.. 🇧🇷💪