Uncategorized

നേരിയ കുറവ്; സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണവില അറിയാം

Spread the love

 

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 35 രൂപയുടെ നേരിയ കുറവും രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടി വരിയ 14275 രൂപയാണ്. പവന് 1,14,200 രൂപയും നല്‍കേണ്ടി വരും. (gold rate kerala falls june 05, 2026)

 

 

കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് കുറഞ്ഞതും വളരെ നാമമാത്രമായ തുകയാണെന്നതും ശ്രദ്ധേയമാണ്. ജൂണ്‍ ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 114560 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് വെറും 80 രൂപ മാത്രമായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ആഗോള പ്രതിസന്ധികള്‍ സ്വര്‍ണവിലയെ ഇപ്പോഴും നിര്‍ണായകമായി സ്വാധീനിക്കുന്നുണ്ട്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.