Uncategorized

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി തർക്കം; LDFൽ അസാധാരണ പ്രതിസന്ധി

Spread the love

 

എൽഡിഎഫിൽ അസാധാരണ പ്രതിസന്ധി. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇതുവരെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരാനായില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമായതാണ് യോഗം വിളിക്കുന്നതിന് പ്രതിസന്ധിയായത്. പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യത്തിൽ വിട്ടു വീഴ്ച ചെയ്യാതെ സിപിഐ നിലപാട് കടുപ്പിക്കുകയാണ്. വിട്ടു നൽകില്ലെന്ന് സിപിഐഎം ആവർത്തിച്ച് രംഗത്തുണ്ട്. ഇരുപാർട്ടികളുടെയും നിലപാടാണ് അസാധാരണ പ്രതിസന്ധിക്ക് കാരണം.എൽഡിഎഫ് നിയമസഭ കക്ഷി ഉപ നേതാവ് പദവിയിൽ തീരുമാനമായിട്ടില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നത്. പലപ്പോഴും ആ പദവി ഉണ്ടായിട്ടുണ്ട്. സിപിഐഎമ്മുമായി നിരന്തരം ഈ വിഷയത്തിൽ ബന്ധപ്പെടുന്നുണ്ട്. എപ്പോൾ ഇതിൽ തീരുമാനമെടുക്കും എന്നത് ഒരു മുഹൂർത്തം തീരുമാനിച്ചിട്ടില്ല. എന്തായാലും അതിന് പരിഹാരം ഉണ്ടാകും. അത് പരിഹരിക്കാനുള്ള രാഷ്ട്രീയ വ്യക്തത സിപിഐക്കും സിപിഐഎമ്മിനും ഉണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു.നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐക്ക് ലഭിച്ചേ തീരൂ എന്ന നിലപാടിലാണ് സിപിഐ. പ്രതിപക്ഷ ഉപനേതാവ് പദവി എന്ന് പ്രഖ്യാപിക്കും എന്നതിന് പ്രത്യേക മുഹൂർത്തമൊന്നും കുറിച്ചിട്ടില്ലെന്നും ചർച്ചകളിലൂടെ വിഷയം ഉടൻ പരിഹരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.