Uncategorized

‘ദൃശ്യം രണ്ടോ, മൂന്നോ അയച്ചോളൂ’; ശുഭയാത്ര ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് ദൃശ്യം ട്രാഫിക് നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും അയച്ചോളൂവെന്ന് കേരളാ പൊലീസ്

Spread the love

 

ശുഭയാത്ര ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് ദൃശ്യം രണ്ടോ മൂന്നോ അയച്ചോളൂ എന്ന് കേരളാ പൊലീസ്. ദൃശ്യം 3 റിലീസ് ദിവസം ചിത്രത്തിന്റെ പോസ്റ്ററുമായി സാമ്യമുള്ള പോസ്റ്റാണ് കേരള പൊലീസ് ഇറക്കിയിരിക്കുന്നത്.

 

 

ട്രാഫിക് നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും ശുഭയാത്ര ഹെല്‍പ് ലൈന്‍ ആയ 9747001099 എന്ന നമ്പരിലേക്ക് വാട്‌സാപ്പ് ആയി അയയ്ക്കാമെന്നാണ് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്നും സന്ദേശം അയക്കുമ്പോള്‍ ചിത്രം/വീഡിയോ, സ്ഥലം, സമയം എന്നിവ സഹിതം അറിയിക്കുകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 

രസകരമായ കമന്റുകളാണ് പോസ്റ്റിനുതാഴെ വരുന്നത്. സാറേ അങ്ങനെ അയക്കുന്നവര്‍ക്ക് പാരിതോഷികം ഉണ്ടോ? ഇല്ലെങ്കില്‍ വെക്കണം. അങ്ങനെ ആണെങ്കില്‍ നിങ്ങളെ വാട്‌സാപ്പ് നിറയും. പണം കൊടുത്ത് നിങ്ങളും മുടിയും. അപ്പഴോ. ഇത്തരം നിയമലംഘംനം നടത്തുന്നവരുടെ എണ്ണം താനെ കുറഞ്ഞോളും. ഐഡിയ എപ്പടി – എന്നാണ് ഒരു കമന്റ്. അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നത് തെറ്റാണ് മാമ എന്നാണ് മറ്റൊരു കമന്റ്.

 

അറിയിച്ചത് എല്ലാം അങ്ങ് ഫൈന്‍ അടിച്ച് കഴിഞ്ഞു അല്ലേ, ആദ്യം അത് ചെയ്യ്, പിന്നെ ആകട്ടെ ബാക്കി എന്നും പറയുന്നുണ്ട് മറ്റൊരാള്‍. പുറത്തെ ചൂട് കാരണം പയയത് പോലെ ചെക്കിങ്ങിന് ഒന്നും ഇറങ്ങാന്‍ പറ്റുന്നില്ലായിരിക്കും അല്ലേ എന്ന് പറഞ്ഞ് കേരള പൊലീസിനെ കുത്തുന്ന കമന്റുകളുമുണ്ട്.