മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസ്; ഗുരുതര വകുപ്പ് ഒഴിവാക്കി പൊലീസ്
മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗുരുതര വകുപ്പ് ഒഴിവാക്കി പൊലീസ്. വ്യോമയാന നിയമത്തിലെ വകുപ്പ് ഒഴിവാക്കി പൊലീസ്. റിപ്പോർട്ട് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു.
4 വർഷത്തിന് ശേഷമാണ് കേസിൽ റിപ്പോർട്ട് നൽകിയത്. ഫർസീൻ മജീദ്, നവീൻ, സുധീപ് ജയിംസ്, കെഎസ് ശബരീനാഥൻ എന്നിവരാണ് പ്രതികൾ. വധശ്രമം, ഗൂഡാലോചന എന്നിവ നിലനിർത്തി. ഒഴിവാക്കിയത് കേന്ദ്രം എതിർത്തിട്ടും സംസ്ഥാനം ചുമത്തിയ വകുപ്പ്.വലിയതുറ പൊലീസാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കണ്ണൂരിൽ നിന്നുളള വിമാനം തിരുവനന്തപുരത്തിറങ്ങിയതിന് പിന്നാലെയാണ് പിണറായിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് നീങ്ങിയവരെ ഇപി ജയരാജനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നരും തടഞ്ഞു. പ്രതിഷേധിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
പ്രതികള്‍ക്ക് ജാമ്യം ലഭിക്കുമെന്നായപ്പോഴാണ് വ്യോമയാന വകുപ്പ് കൂടി ചുമത്തിയത്. ഇതോടെ പ്രോസിക്യൂഷന് കേന്ദ്രാനുമതി തേടി. വ്യോമയാന വകുപ്പ് നിലനിൽക്കില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ മുൻ സർക്കാർ വെട്ടിലായി. എന്നാൽ ചുമത്തിയ കുറ്റം ഒഴിവാക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറായില്ല. കുറ്റപത്രം എന്തായെന്ന് എന്ന പല പ്രാവശ്യം കോടതി ചോദിച്ചുവെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞ് പ്രോസിക്യൂഷൻ ഒഴിഞ്ഞുമാറി.
ഭരണം മാറിയതിന് പിന്നാലെ വ്യോമയാന വകുപ്പ് ഒഴിവാക്കി പൊലീസ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. പക്ഷെ പ്രതികളായ ഫർസീൻ മജീദ്, ആർ.കെ.നവീൻ കുമാർ,സുനിത് നാരായണൻ, ശബരിനാഥൻ എന്നിവർക്കെതിരെ വധശ്രമം, ഗൂഡാലോചന എന്നിവ നിലനിൽക്കും. വധശ്രമ കുറ്റം ചുമത്തിയതിൽ പുനരന്വേഷണം ആവശ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാർ ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകുന്നമെന്നാണ് വിവരം.
