Uncategorized

ആദ്യ മണിക്കൂറിൽ ഇഞ്ചോടിഞ്ച്: പോസ്റ്റൽ വോട്ടുകളിൽ യുഡിഎഫ് മുന്നേറ്റം

Spread the love

 

പോസ്റ്റൽ വോട്ടുകളിൽ യുഡിഎഫ് മുന്നേറ്റം. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ എൽഡിഎഫ് ആയിരുന്നു മുന്നിൽ. പിന്നീട് യുഡിഎഫ് ലീഡ് പിടിച്ചെടുത്തു. 8.30 വരെയുള്ള കണക്കുകൾ പ്രകാരം യുഡിഎഫ് 71 ഇടത്താണ് മുന്നിൽ നിൽക്കുന്നത്. എൽഡിഎഫ് 61 ഇടത്തും ലീഡ് ചെയ്യുന്നു. ബിജെപി അഞ്ചിടത്ത് ലീഡ് പിടിച്ചു. പ്രമുഖ സ്ഥാനാർഥികളെല്ലാം പോസ്റ്റൽ വോട്ടുകളിൽ ലീഡ് പിടിച്ചു.

 

 

ബോപ്പൂരിൽ പിവി അൻവർ പിന്നിലാണ്. മുഹമ്മദ് റിയാസാണ് മുന്നിൽ. അമ്പലപ്പുഴയിൽ തുടക്കം ലഭിച്ച ലീഡ് എൽഡിഎഫിന് നഷ്ടമായി. സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരനാണ് ലീഡ് നേടിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. മൂന്നാമതും തുടർഭരണം എന്ന ചരിത്ര നേട്ടം കൈവരിക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. പത്ത് കൊല്ലത്തെ അധികാരനഷ്ടത്തിന് ശേഷം കേരളത്തിന്റെ ഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.