വങ്കനാട്ടിൽ നാട്ടിൽ ബിജെപിയോ, മമതയോ? തമിഴകത്ത് തുടർഭരണമോ സിനിമാറ്റിക് ക്ലൈമാക്സോ? ഫലം കാത്ത് ദേശീയ രാഷ്ട്രീയം
ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് പശ്ചിമബംഗാളിലേക്കാണ്. എക്സിറ്റ് പോളുകൾ ശരിയായാൽ ബംഗാളിലെ ബിജെപി സ്വപ്നങ്ങൾ പൂവണിയും. പ്രവചനങ്ങൾ കാറ്റിൽ പറത്തുന്ന വിജയമുണ്ടാകുമെന്ന് തൃണമൂൽ കോൺഗ്രസും അവകാശപ്പെടുന്നു. അസമിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് ഉണ്ടാകുമോ എന്നും ഇന്നയറിയാം. തൃണമൂൽ കോട്ടയായ ഫൾട്ട നിയമസഭാ മണ്ഡലത്തിൽ റീപോളിംഗ് നടക്കേണ്ടതിനാൽ ആകെയുള്ള 294 മണ്ഡലങ്ങളിൽ ഒന്നൊഴിച്ചുള്ള ഫലമാണ് ഇന്ന് വരാൻ പോകുന്നത്.
കഴിഞ്ഞ രണ്ടു തവണ 200ന് മുകളിൽ സീറ്റ് നേടിയ തൃണമൂലിന് ഇത്തവണ അധികാരം നഷ്ടമായേക്കും എന്ന സൂചനയാണ് എക്സിറ്റ് പോളുകൾ നൽകിയിരിക്കുന്നത്. അതിനാൽ വങ്കനാട്ടിൽ ബിജെപി ആദ്യമായി അധികാരം പിടിക്കുമോ എന്നത് അറിയാൻ രാജ്യം ഒന്നാകെ ബംഗാൾ ഫലം ഉറ്റുനോക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു കനൽ പോലും ബാക്കിയില്ലാതെ തകർന്ന സിപിഐഎം ഇത്തവണ അക്കൗണ്ട് വീണ്ടും തുറക്കുമോ എന്നതും രാഷ്ട്രീയ കൗതുകം.
തമിഴകത്ത് തുടർഭരണമോ അതോ, സിനിമാറ്റിക് ക്ലൈമാക്സോ എന്നാണ് ആകാംക്ഷ. വിജയുടെ ടിവികെ പിടിയ്ക്കുന്ന വോട്ടുകൾ ഫലത്തെ സ്വാധീനിയ്ക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളിലെ സൂചന. കേഡർ വോട്ടുകളിൽ വിശ്വാസമർപ്പിക്കുന്ന, ഡിഎംകെ തുടർഭരണത്തിന് തയ്യാറെടുക്കുന്നു. തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലാണ് അണ്ണാ ഡിഎംകെ സഖ്യം.
