Uncategorized

‘സംഘർഷം ഒഴിവാക്കാൻ ഇടപെട്ടിരുന്നു; ചർച്ചകളിലേക്ക് മടങ്ങണം’; യുഎഇ

Spread the love

 

മധ്യപൂർവേഷ്യയിൽ യുദ്ധമൊഴിവാക്കാൻ ചർച്ചയ്ക്ക് ആഹ്വാനം ചെയ്ത് യുഎഇ. നയതന്ത്ര ഇടപെടലുകളുടെ സംഘർഷം അവസാനിപ്പിക്കണം എന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രി പറഞ്ഞു. എത്രനാൾ ആക്രമണം നടന്നാലും പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും യുഎഇ വ്യക്തമാക്കി. മിസൈലുകളും ഡ്രോണുകളും ചെറുക്കുന്നതിന്റെ ദൃശ്യങ്ങളും അവയുടെ അവശിഷ്ടങ്ങളും പ്രതിരോധ മന്ത്രാലയം പ്രദർശിപ്പിച്ചു.യുഎഇയുടെ നിലപാട് കണക്കിലെടുക്കാതെയാണ് ഇറാൻ ആക്രമണം ആരംഭിച്ചതെന്ന് യുഎഇ കുറ്റപ്പെടുത്തി. സംഘർഷം ഒഴിവാക്കാൻ നയതന്ത്ര രീതിയിൽ യുഎഇ ഇടപെട്ടിരുന്നു. നയതന്ത്ര ഇടപെടലുകളുടെ സംഘർഷം അവസാനിപ്പിക്കണം. പ്രതിസന്ധി നേരിടുന്നതിൽ യുഎഇ സമ്പദ്‌വ്യവസ്ഥ എക്കാലവും കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് യുഎഇ പറഞ്ഞു.ഇറാന്റെ ആക്രമണം തുടങ്ങിയതിന് ശേഷം യുഎഇ 755 ഡ്രോണുകളും 8 ക്രൂയിസ് മിസൈലുകളും തകർത്തുവെന്ന് യുഎഇ അറിയിച്ചു. യുദ്ധം ആരംഭിച്ച ശേഷം 18,000 ത്തോളം പേരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. 27000 പേരെ കൂടി ഉടൻ വിവിധ ഇടങ്ങളിൽ എത്തിക്കുമെന്ന് യുഎഇ വ്യക്തമാക്കി.

 

അതേസമയം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. ഖത്തറിനെതിരായ ആക്രമണങ്ങളെ അപലപിച്ചു. ഇന്ത്യൻ സമൂഹത്തിന് നൽകിയ കരുതലിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ യുഎഇ, ഇസ്രയേൽ, സൗദി അറേബ്യ, ജോർദാൻ, ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു.