കാസര്‍ഗോഡ് 16കാരിയെ പീഡിപ്പിച്ച സംഭവം; പ്രതി നേഹ മെര്‍ലിന്‍ അമ്മയുടെ സുഹൃത്ത്; അമ്മ വീട്ടിലുള്ളപ്പോഴും പെണ്‍കുട്ടിയെ ഉപദ്രവിച്ചു
കാസര്‍ഗോഡ് മേല്‍പറമ്പില്‍ 16കാരി പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ 25കാരി സ്‌നേഹ മെര്‍ലിന്‍ ഒരു വര്‍ഷത്തോളം മേല്‍പ്പറമ്പിലെ വീട്ടില്‍ താമസിച്ചു. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നുവെന്ന് വിവരമാണ് പെണ്‍കുട്ടിയുടെ മൊഴിയിലൂടെ പുറത്തുവരുന്നത്.
ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്ന 16കാരിയായ പെണ്‍കുട്ടി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടയാണ് താന്‍ നേരിട്ട പീഡന വിവരം പറയുന്നത്. സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. പെണ്‍കുട്ടി നല്‍കിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. സ്‌നേഹ മെര്‍ലിന്‍ പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ലഹരി കേസില്‍ പെണ്‍കുട്ടിയുടെ അമ്മ കണ്ണൂര്‍ സബ്ജയില്‍ കഴിഞ്ഞിരുന്നു. സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ച പോക്‌സോ കേസില്‍ സ്‌നേഹ മെര്‍ലിനും ഈ സമയം ജയിലില്‍ ഉണ്ടായിരുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയശേഷം സ്‌നേഹ ഒരു വര്‍ഷത്തോളം പെണ്‍കുട്ടിയുടെ മേല്‍പ്പറമ്പിലെ വീട്ടില്‍ താമസിച്ചു. ഈ സമയത്താണ് പലതവണയായി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 16കാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ പോക്‌സോ ചുമത്തി ജയിലിലാണ്. ചൈല്‍ഡ് ലൈന്‍ ഇടപെട്ടാണ് പിന്നീട് പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയത്. കഴിഞ്ഞ പെരുന്നാള്‍ ദിവസം വീട്ടിലെത്തിയ പെണ്‍കുട്ടി ചേച്ചിയോടും തനിക്ക് നേരെ ഉണ്ടായ അതിക്രമ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കേസില്‍ പ്രതി സ്‌നേഹ മെര്‍ലിനെ ഇനിയും പിടികൂടാന്‍ ആയിട്ടില്ല. സ്‌നേഹക്കെതിരെ നേരത്തെ രണ്ട് പോക്‌സോ കേസുകളും ഒരാളെ മര്‍ദ്ദിച്ചതിനും കേസുണ്ട്.
