KeralaTop News

17 സീറ്റിൽ 12 ലും വിജയിച്ചു; പരിയാരം മെഡിക്കൽ കോളജ് യൂണിയൻ നിലനിർത്തി KSU- MSF സഖ്യം

Spread the love

കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളജ് യൂണിയൻ നിലനിർത്തി KSU- MSF സഖ്യം. തുടർച്ചയായ രണ്ടാം തവണയാണ് UDSF യൂണിയൻ നേടുന്നത്. 28 വർഷത്തിന് ശേഷമായിരുന്നു കഴിഞ്ഞ തവണ കെ എസ് യു – എം എസ് എഫ് സഖ്യം വിജയയിച്ചത്. 17 ൽ 12 സീറ്റിലാണ് UDSF വിജയിച്ചത്.

രണ്ട് സീറ്റുകളിൽ നേരത്തെ എതിരില്ലാതെ യുഡിഎസ്എഫ് സ്ഥാനാർത്ഥികൾ ജയിച്ചിരുന്നു. എസ്എഫ്ഐ ഒരു ജനറൽ സീറ്റടക്കം അഞ്ച് സീറ്റുകളിൽ ജയിച്ചു. നാല് മൈനർ, 1 മേജർ സീറ്റുകളാണ് SFI നേടിയത്.

അതേസമയം കോളജിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെഎസ്‌യു പ്രവർത്തകനെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യം ഇന്നലെ പുറത്തുവന്നിരുന്നു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ടി ജോയലാണ് ഭീഷണി മുഴക്കിയത്. അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയും കെഎസ്‌യു പരിയാരം മെഡിക്കൽ കോളജ് യൂണിറ്റ് സെക്രട്ടറിയുമായ മുനീറിനെയാണ് ഭീഷണിപ്പെടുത്തിയത്.