Uncategorized

കംബാക് ഉഷാർ ആക്കാൻ സൂര്യ ; കറുപ്പിന് പിന്നാലെ ഫീൽ ഗുഡും, ജിത്തു മാധവൻ സംഭവവും

Spread the love

 

സൂര്യ ആരാധകരുടെ ആശ്വാസമായി 13 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒരു സൂര്യ ചിത്രം തിയറ്ററുകളിൽ ബ്ലോക്ക് ബസ്റ്ററായി നിൽക്കുമ്പോൾ ഒന്നിന് പിന്നാലെ ഒന്നെന്ന പോലെ താരത്തിന്റെ 2 ചിത്രങ്ങൾ കൂടി റിലീസിന് ഒരുങ്ങുന്നു. RJ ബാലാജിയുടെ ഡിവോഷണൽ ഫാന്റസി ചിത്രം കറുപ്പിന് ശേഷം തീർത്തും വ്യത്യസ്തമായ രണ്ട ജോണറുകളിലാണ് സൂര്യ കൈ വെച്ചിരിക്കുന്നത്.

 

 

ദുൽഖർ സൽമാന്റെ തെലുങ്ക് സൂപ്പർഹിറ്റ് ലക്കി ഭാസ്കറിന്റെ സംവിധായകൻ വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന വിശ്വനാഥൻ ആൻഡ് സൺസ് എന്ന ഫീൽ ഗുഡ് ഡ്രാമ ആഗസ്റ്റ് 14 ന് റിലീസ് ചെയ്യും. മമിതാ ബൈജു നായികയാകുന്ന ചിത്രത്തിൽ ഒരു സമ്പന്നനും ഒരു പ്രൊഫെഷണൽ പിസ്റ്റൾ ഷൂട്ടിങ് ചാമ്പ്യനുമായ 40 കാരനായാണ് സൂര്യ എത്തുന്നത്. 40 കാരനും 20 കാരിയും തമ്മിലുള്ള പ്രണയവും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.ഇന്ത്യ ആകെമാനം ഓളം സൃഷ്ട്ടിച്ച ഫഹദിന്റെ രംഗണ്ണനെ ആരാധകർക്ക് സമ്മാനിച്ച ജിത്തു മാധവന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായ പേരിടാത്ത ചിത്രം ഈ ക്രിസ്മസ് റിലീസോ അടുത്ത വർഷം ആദ്യമോ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. ‘ഗലാട്ട’ എന്നാണ് ചിത്രത്തിന്റെ പേര് എന്ന നിലവിൽ റൂമറുകളുണ്ട്. കേരളത്തിലേക്ക് സ്ഥലം മാറ്റം കിട്ടിയെത്തുന്ന തമിഴ് പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് സൂര്യ എത്തുക.

 

ഒരു മലയാള ചിത്രമോ എന്ന് തോന്നിക്കും വിധം മലയാളി താരങ്ങളാൽ സമ്പന്നമായ ചിത്രത്തിൽ സൂര്യക്കൊപ്പം നസ്‌ലൻ, നസ്രിയ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിൽ സൂര്യ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്നുണ്ട്. കറുപ്പിലൂടെ തന്റെ ചിത്രത്തിന് തമിഴ്‍നാട്ടിൽ നിന്നും കിട്ടിയ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കിയ സൂര്യ തെലുങ്ക് സംവിധായകന്റെ ചിത്രത്തിലൂടെ ആന്ധ്രയും തെലങ്കാനയും, മലയാളി സംവിധായകന്റെ ചിത്രത്തിലൂടെ കേരളവും ഇളക്കി മരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.