Thursday, May 14, 2026
Latest:
KeralaTop News

‘കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക, അഭയ കേന്ദ്രത്തെ ആശങ്ക കേന്ദ്രമാക്കുകയാണ് അധികാരികൾ, മറുപടി പറയേണ്ടവർ ഒളിച്ചോടുന്നു’: കെ എം അഭിജിത്ത്

Spread the love

കോഴിക്കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ്ടും പുക ഉയരുന്നു. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴുപ്പിച്ചു. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ആറാം നില കെട്ടിടത്തിൽ നിന്നാണ് പുക ഉയർന്നത്. സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ എം അഭിജിത്ത് രംഗത്തെത്തി.

അഭയ കേന്ദ്രത്തെ ആശങ്ക കേന്ദ്രമാക്കുകയാണ് അധികാരികൾ. എന്നിട്ട് പച്ച കള്ളം പറയുന്നു. മൂന്നാം നിലയിൽ രോഗികൾ ഉണ്ടായിരുന്നു. പരിശോധന റിപ്പോർട്ട് കിട്ടാതെ രോഗികളെ വീണ്ടും പ്രവേശിപ്പിച്ചു. മൂന്നാം നിലയിൽ 35 ഓളം രോഗികൾ ഉണ്ടായിരുന്നു. അധികാരികൾക്ക് ഒരു ഉത്തരവാദിത്തമില്ല. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണം. മൂന്നാം വാർഡിൽ ഇന്ന് രാവിലെ വരെ രോഗികൾ ഉണ്ടായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക ഉയർന്നതിൽ അന്വേഷണം നടത്തി മറുപടി പറയേണ്ടവർ ഒളിച്ചോടുന്നു. അധികൃതർ രോ​ഗികളെ ആശങ്കയിലാക്കുകയാണ്. ജില്ലാ കളക്ടർ ഇതിന് മറുപടി പറയണം. നിരുത്തരവാദിത്തപരമായാണ് അധികാരികൾ മെഡിക്കൽ കോളേജിലെ തീപിടിത്തത്തെ കൈകാര്യം ചെയ്തത് . ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും കെ എം അഭിജിത്ത് അറിയിച്ചു.