Thursday, May 14, 2026
Latest:
Kerala

പന്തയം ജയിക്കാൻ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി; 17കാരന് ഗുരുതര പൊള്ളൽ

Spread the love

പന്തയം ജയിക്കാനായി ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥിക്ക് ഗുരുതര പൊള്ളൽ. ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ ഇടപ്പള്ളി സ്വദേശി ആന്റണി ജോസ്(17) ആശുപത്രിയിൽ. നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രൈനിന് മുകളിലാണ് 17കാരൻ കയറിയത്. പന്തയം ജയിക്കാനായാണ് ട്രെയിനിന് മുകളിൽ കയറിയത്.

ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷം ആന്റണി ജോസ് ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയത്. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്നാണ് ആന്റണിക്ക് പൊള്ളലേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് ആന്റണിയെ പ്രവേശിപ്പിച്ചിരിക്കുന്നത് ആന്തരിക അവയവങ്ങള്‍ക്ക് പൊള്ളലുണ്ടെന്നാണ് വിവരം. തീവ്രപരിചരണ വിഭാഗത്തിലാണ് ആന്റണി. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു.