National

നീറ്റ് യുജി കൗൺസിലിംഗിൽ ആശയക്കുഴപ്പം; ഇന്നത്തെ കൗൺസലിംഗ് മാറ്റിവെച്ചെന്ന വാർത്ത തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം

Spread the love

നീറ്റ് യുജി കൗൺസിലിംഗിൽ ആശയക്കുഴപ്പം. ഇന്നത്തെ കൗൺസലിംഗ് മാറ്റിവെച്ചെന്ന വാർത്ത തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം. റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രാലയം പ്രതികരിച്ചു. നീറ്റ് യു ജി കൗൺസിലിംഗ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഇന്ന് തുടങ്ങും എന്നത് അഭ്യൂഹം മാത്രമാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം.

ഇതിനിടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആണ് എന്നും സ്ഥിതി ഓരോ നിമിഷവും വഷളാകുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ കഴിവില്ലായ്മയാണ് വ്യക്തമാക്കുന്നത് എന്നും വിമർശനം ഉന്നയിച്ചു.

അതേസമയം നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പുനപരീക്ഷ വേണമെന്ന് ഉൾപ്പെടെയുള്ള ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജികൾ പരിഗണിക്കുക.