National

ഛത്തീസ്ഗഡിൽ മോദിയുടെ ജയം : രമൺ സിംഗ്

Spread the love

ഛത്തീസ്ഗഡിൽ മോദിയുടെ ജയമെന്ന് ബിജെപി നേതാവ് രമൺ സിംഗ്. ബിജെപിക്ക് ജനങ്ങളുടെ ഭാഗത്ത് നിന്ന് വ്യക്തമായ പിന്തുണയുണ്ടെന്നും ജനങ്ങളുടെ വികാരമാണ് വോട്ടെടുപ്പിൽ പ്രതിഫലിക്കുന്നതെന്നും രമൺ സിംഗ് പറയുന്നു. ഛത്തീസ്ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ബിജെപി ചിട്ടയായ പ്രവർത്തനങ്ങളും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള പദ്ധതികളുമാണ് ഛത്തീസ്ഗഢിൽ ആസൂത്രണം ചെയ്തത്. കർഷക ക്ഷേമം മുതൽ സ്ത്രീ വോട്ടുകൾ ലക്ഷ്യമിട്ടുള്ള പദ്ധതി പ്രഖ്യാപനങ്ങളുെ നടന്നു. ഒപ്പം സ്ഥാനാർത്ഥി നിർണയത്തിലും കണക്കൂകൂട്ടലിന്റെ ആഴം പ്രകടമായിരുന്നു.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ അധികാരം നിലനിർത്തുകയും മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഒറ്റയ്ക്കും മിസോറാമിൽ സഖ്യകക്ഷിയോടൊപ്പവും അധികാരത്തിൽ എത്തുകയുമായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. എന്നാൽ കണക്കുകൂട്ടലുകൾ പാളി മൂന്നിടത്തും താമര വിരിയുന്ന കാഴ്ചയാണ് കണ്ടത്.