Sports

കപ്പ് അര്‍ഹിച്ചവര്‍ക്ക് തന്നെയെന്ന് ക്രിക്കറ്റ് ആരാധാകര്‍; കൊല്‍ക്കത്തയുടേത് കണ്ടുപഠിക്കേണ്ട ഒത്തിണക്കം

Spread the love

എല്ലാ തരത്തിലും ഒത്തിണക്കമുള്ള ടീമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന് തെളിയിക്കുന്നതായിരുന്നു ഫൈനല്‍ വരെയുള്ള അവരുടെ പ്രകടനം. ബാറ്റിംഗ് നിരയെ ഫില്‍ സോള്‍ട്ടും സുനില്‍ നരെയ്‌നും നയിച്ചപ്പോള്‍ ഐപിഎല്‍ ടൂര്‍ണമെന്റിലെ ഏറ്റവും വിലപ്പിടിപ്പള്ള താരങ്ങളിലൊരാളായ മിച്ചല്‍ സ്റ്റാര്‍കിനായിരുന്നു ബോളിംഗ് നിരയുടെ നേതൃത്വം. ആദ്യ ഏതാനും മത്സരങ്ങളില്‍ ഫോം കണ്ടെത്താതെ കുഴങ്ങിയെ താരം പിന്നീട് കൊല്‍ക്കത്തയുടെ വിജയങ്ങളുടെ നെടുംതൂണായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള ഫൈനല്‍ മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍കിന്റെ നേതൃത്വത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഹൈദരാബാദിന്റെ പ്രധാന ബാറ്റിംഗ് താരങ്ങളെ മുഴുവന്‍ നിര്‍ദാക്ഷിണ്യം എറിഞ്ഞുവീഴ്ത്തുന്നതിലേക്ക് തുടക്കമിട്ട് നല്‍കിയത് മിച്ചല്‍ സ്റ്റാര്‍ക് ആയിരുന്നു. മൂന്ന് ഓവറിനുള്ളില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആന്ദ്രേ റസ്സല്‍ മൂന്ന് വിക്കറ്റാണ് എടുത്തത്. മിച്ചല്‍ സ്റ്റാര്‍ക്, ഹര്‍ഷിദ് റാണ എന്നിവര്‍ രണ്ടും വൈഭവ് അറോറ, നരെയ്ന്‍ എന്നിവര്‍ ഒന്ന് വീതവും വിക്കറ്റാണ് ഫൈനില്‍ വീഴ്ത്തിയത്

ലീഗ് റൗണ്ടില്‍ ഒന്നാമതായിരുന്ന കൊല്‍ക്കത്ത 14 കളിയില്‍ നിന്ന് 20 പോയിന്റ് ടേബിളില്‍ ഒന്നാമതായിരുന്നു. ആവശ്യമെങ്കില്‍ എല്ലാ തരത്തിലും കളിയെ തിരിച്ചുവിടാന്‍ കഴിവുള്ള മികച്ച താരങ്ങള്‍ ഉണ്ടെന്നതായിരുന്നു കൊല്‍ക്കത്തയുടെ ശക്തി. പത്ത് ഓവറിന് മുമ്പ് വിക്കറ്റുകള്‍ നഷ്ടമാകാതെ കളി തീര്‍ക്കാനായിരുന്നു ഇന്നലെത്തെ ഗെയിംപ്ലാന്‍. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് നരെയ്ന്‍ ഔട്ടായതോടെ പിന്നീട് ജാഗ്രത കാണിച്ചതിനാല്‍ മാത്രമാണ് മത്സരം 11 ഓവറിലേക്ക് നീണ്ടത്. ബാറ്റിംഗില്‍ ഫില്‍ സോള്‍ട്ടും സുനില്‍ നരെയ്‌നും നല്‍കിയ മികച്ച തുടക്കങ്ങള്‍ ടൂര്‍ണമെന്റിലെ ഒട്ടുമിക്ക മത്സരങ്ങളിലും സ്‌കോര്‍ 200 കടക്കാന്‍ സഹായിച്ചു. ഈ ടൂര്‍ണമെന്റില്‍ സുനില്‍ നരെയ്ന്‍ 482 ഉം ഫില്‍ സോള്‍ട്ട് 435 റണ്‍സ് നേടി. ഒരിക്കല്‍ 12 ഇന്നിങ്‌സില്‍ ഒരുമിച്ച് ഇറങ്ങിയ ഇരുവരും ഒരു സെഞ്ചുറി കൂട്ടുകെട്ടും ഉണ്ടാക്കി.

ടീമിലെ സ്പിന്നര്‍മാരെന്ന നിലക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സുനില്‍ നരെയ്‌നും വരുണ്‍ ചക്രബര്‍ത്തിക്കും കഴിഞ്ഞു. വിക്കറ്റ് എടുക്കുന്നതിനോടൊപ്പം തന്നെ തങ്ങളുടെ ഓവറുകളില്‍ അധികം റണ്‍സ് വിട്ടുകൊടുക്കാതിരിക്കാന്‍ കൂടി ഇവര്‍ ശ്രദ്ധിച്ചു. ഈ ടൂര്‍ണമെന്റ് വരുണ്‍ 21 പേരെ പുറത്താക്കിയപ്പോള്‍ സുനില്‍ നരെയ്ന്‍ 17 പേരുടെ ബാറ്റിംഗ് സ്വപ്‌നങ്ങള്‍ എറിഞ്ഞ് തകര്‍ത്തു. പുറത്താക്കി മധ്യനിരയില്‍ ശ്രേയസ് അയ്യര്‍, വെങ്കിടേഷ് അയ്യര്‍, രമണ്‍ദീപ് സിങ്, ആന്ദ്രേ റസല്‍, റിങ്കു സിങ്്് തുടങ്ങിയവര്‍ ആവശ്യമുള്ള ഘട്ടങ്ങളില്‍ ടീമിന്റെ രക്ഷക്കെത്തി. ഒമ്പത് മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ സ്‌കോര്‍ 200ന് മുകളിലെത്തിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന ടീമിന്റെ ഒത്തിണക്കത്തിന്റെ ലക്ഷണം തന്നെയായിരുന്നു.