Wednesday, March 12, 2025
Kerala

കാസര്‍കോട് പുലര്‍ച്ചെ രണ്ടരയോടെ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

Spread the love

കാസര്‍കോട്: കാസർകോട് ഉറങ്ങി കിടക്കുകയായിരുന്നു പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി കവർച്ച. പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാര്‍ തിരച്ചിൽ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയിൽ വീടിന് അധികം ദൂരെയല്ലാതെ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മൽ മോഷണം പോയി. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കുട്ടിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.