Kerala

കൊച്ചി വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അതിക്രമിച്ച് കടന്ന റഷ്യൻ പൗരൻ അറസ്റ്റിൽ

Spread the love

കൊച്ചി വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അതിക്രമിച്ച് കടന്ന റഷ്യൻ പൗരൻ അറസ്റ്റിൽ. റഷ്യൻ പൗരനായ ഇല്യ ഇക്കിമോവിനെ മുളവുകാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷാ മേഖലയിൽ അതിക്രമിച്ച കയറിയതിനെ തുടർന്നാണ് അറസ്റ്റ്. പിടിയിലായ റഷ്യൻ പൗരൻ ലഹരിക്ക് അടിമയെന്ന് പൊലീസ് പറയുന്നു

ചൊവ്വാഴ്ച പുലർച്ചെ 6.30 ഓടേയാണ് സംഭവം. ഡിപി വേൾഡിന് നടത്തിപ്പ് ചുമതലയുള്ള രാജ്യാന്തര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിന്റെ അതീവ സുരക്ഷാമേഖലയിൽ കിഴക്കുവശത്തുള്ള മതിൽ ചാടിക്കടന്നാണ് 26കാരനായ റഷ്യൻ പൗരൻ അതിക്രമിച്ച് കയറിയത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ റഷ്യൻ പൗരനെ തടയുകയായിരുന്നു.