Kerala

പി എ മുഹമ്മദ് റിയാസ് ചട്ടലംഘന നടത്തിയെന്ന് പരാതി; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

Spread the love

പെരുമാറ്റ ചട്ടം ലംഘിച്ചെന്ന ആരോപണത്തിൽ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനോട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പിഎ മുഹമ്മദ് റിയാസിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാണ് ആവശ്യം.

ക്രിമിനൽ കുറ്റം ഉൾപ്പെടെ ചുമത്തി എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന് എതിരെയും നടപടി എടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. മന്ത്രി ക്യാമറാമാൻ്റെ കയ്യിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്തു. ഇക്കാര്യത്തിലും അന്വേഷണം വേണമെന്ന് യുഡിഎഫ് കോഴിക്കോട് പാർലമെൻ്റ് തെരഞ്ഞെടുപ്പ് കമ്മറ്റിജനറൽ കൺവീനർ പിഎം നിയാസ് ആവശ്യപ്പെട്ടു

കോഴിക്കോട് പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം പങ്കെടുത്ത പരിപാടിയിലെ പ്രസം​ഗമാണ് പരാതിക്ക് അടിസ്ഥാനം. മന്ത്രിയുടെ പ്രസം​ഗം ചിത്രീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോഗ്രാഫറെ എളമരം കരീം തടഞ്ഞതായും സംഭവത്തിൽ അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു. പ്രസം​ഗത്തിനിടെ അന്താരാഷ്ട്രനിലവാരമുള്ള ഒരു സ്റ്റേഡിയം കോഴിക്കോട്ട് ഉണ്ടാകുമെന്ന് പറഞ്ഞെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ മന്ത്രി പദ്ധതി പ്രഖ്യാപനം നടത്തിയെന്നുമാണ് പരാതി.