National

ബിജെപി സർക്കാർ വീഴുമോ? വാഴുമോ? ഹരിയാനയിൽ വിശ്വാസ വോട്ടെടുപ്പിനായി കോൺഗ്രസ് നേതാക്കൾ ഗവർണറെ ഇന്ന് കണ്ടേക്കും

Spread the love

ചണ്ഢിഗഡ്: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഹരിയാനയിൽ ​ഗവർണർ ബന്ദാരു ദത്താത്രേയയെ കാണാൻ കോൺ​ഗ്രസ് നേതാക്കൾക്ക് ഇന്ന് അനുമതി ലഭിച്ചേക്കും. ബി ജെ പി സർക്കാറിന്റെ ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെടും. വിശ്വാസ വോട്ടെടുപ്പിന് സർക്കാർ തയാറാകുന്നില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് കോൺ​ഗ്രസിന്റെ ആവശ്യം. ജെ ജെ പി വിശ്വാസവോട്ടെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് ഇന്നലെ ​ഗവർണർക്ക് കത്ത് നൽകിയിരുന്നു. 88 സീറ്റുള്ള നിയമസഭയിൽ സ്വതന്ത്രരുടെ പിന്തുണയോടെയാണ് 40 സീറ്റുള്ള ബി ജെ പി സർക്കാർ രൂപീകരിച്ചത്. എന്നാൽ 3 സ്വതന്ത്രർ പിന്തുണ പിൻവലിച്ചതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്.