Kerala

വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഇത്തവണ വിജയശതമാനം കുറവ്; 71.42 ശതമാനം വിജയം

Spread the love

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. എച്ച്എസ്ഇയില്‍ ഇത്തവണ 78.6 ശതമാനം കുട്ടികളും വിഎച്ച്എസ്ഇയില്‍ 71.42 ശതമാനം വിദ്യാര്‍ത്ഥികളുമാണ് വിജയിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിഎച്ച്എസ്ഇ വിജയ ശതമാനത്തില്‍ 6.97 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023ല്‍ 78.39 ശതമാനമായിരുന്നു വിഎച്ച്എസ്ഇ വിജയം. വിഎച്ച്എസ്ഇ കൂടുതല്‍ വിജയശതമാനം വയനാട് ജില്ലയിലാണ്. 85.21 ശതമാനമാണ് വിജയം.

വിഎച്ച്എസ്ഇയില്‍ സയന്‍സ് വിഭാഗത്തിന് 70.13 ശതമാനം കുട്ടികളും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 71.58 ശതമാനം കുട്ടികളും കൊമേഴ്‌സില്‍ 74.48 ശതമാനം കുട്ടികളും വിജയിച്ചു.

സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പരീക്ഷയെഴുതിയതില്‍ 2,94,888 പേരാണ് വിജയിച്ചത്. വിജയശതമാനം കഴിഞ്ഞ തവണത്തെക്കാള്‍ 4.26 ശതമാനം കുറവാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഫലം നാലു മണി മുതല്‍ വെബ് സൈറ്റുകളില്‍ ലഭ്യമാകും.

പ്ലസ് ടു സയന്‍സ് വിഭാഗത്തില്‍ 84.84 ശതമാനമാണ് വിജയശതമാനം. ഹ്യുമാനിറ്റീസ് വിഭാ?ഗം 67.09 ശതമാനം വിജയശതമാനം. കൊമേഴ്‌സ് വിഭാഗം 76.11 ശതമാനമാണ് വിജയശതമാനം. 39242 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. എയ്ഡഡ് സ്‌കൂളുകളില്‍ 82.47 ശതമാനവും അണ്‍എയ്ഡഡ് 74.51 ശതമാനവുമാണ് വിജയ ശതമാനം. കലാമണ്ഡലത്തില്‍ 100 ശതമാനം വിജയം. സ്‌കോള്‍ കേരളയില്‍ 40.61 ശതമാനം വിജയം. ജൂണ്‍ 12-20 വരെ ഇംപ്രൂവ്‌മെന്റ നടത്തും.

പ്ലസ്ടു ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍

www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in.

വി.എച്ച്.എസ്.ഇ. ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍

www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.results.kerala.nic.in.

പരീക്ഷ ഫലം PRD Live മൊബൈല്‍ ആപ്പിലും പരീക്ഷാഫലം അറിയാനാകും. രജിസ്ട്രേഷന്‍ നമ്പര്‍, പാസ്വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിന്‍ വിശദാംശങ്ങള്‍ ഉപയോഗിച്ച് വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.