Kerala

ഭിന്നശേഷിക്കാരനോട് പെൻഷൻ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ധനവകുപ്പ് നോട്ടിസ്

Spread the love

വിചിത്ര ഉത്തരവുമായി ധനകാര്യ വകുപ്പ്. കൊല്ലം പരവൂർ കലയ്ക്കോട് സ്വദേശിയായ ഭിന്നശേഷിക്കാരനായ യുവാവ് പെൻഷൻ തുക തിരിച്ചടയ്ക്കണമെന്നാണ് നിർദ്ദേശം. 13 വർഷത്തിനിടെ വികലാംഗ പെൻഷനായി വാങ്ങിയ 1.23 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് കാട്ടിയാണ് ധന വകുപ് നോട്ടീന് നൽകിയത്.

ഡൗൺസിട്രത്തിന് പുറമെ 80% ബുദ്ധി വൈകല്യമടക്കം മറ്റ് പ്രശ്നങ്ങളും…70 വയസ്സ് പിന്നിട്ട മാതാപിതാക്കൾ, ഇതാണ് കലയ്ക്കോട് സുധാ ഭവനിൽ ആർ.എസ് മണിദാസിൻ്റെ പശ്ചാത്തലം. വികലാംഗ പെൻഷൻ കഴിഞ്ഞ 13 വർഷമായി മണിലാലിന് കിട്ടുന്നുണ്ട്. ഈ പെൻഷൻ തുകയാണ് ഉടൻ തിരിച്ചടക്കണമെന്ന് കാട്ടി ധനവകുപ്പിന്റെ നിർദ്ദേശം വന്നത്.

സർക്കാർ സ്കൂളിൽ തയ്യൽ അദ്ധ്യാപികയായ മണിദാസിന്റെ അമ്മയ്ക്ക് പെൻഷൻ ഉണ്ടെന്ന കാരണം പറഞ്ഞാണ് ധനവകുപ്പിന്റെ നടപടി. മണിദാസ് വികലാംഗ പെൻഷന് അപേക്ഷിക്കുമ്പോൾ അമ്മയ്ക്ക് തുച്ചമായ തുകയായിരുന്നു പെൻഷൻ. 2022ൽ ആണ് പെൻഷൻ തുക വർദ്ധിപ്പിച്ചത്. ഇതോടെയാണ് പെൻഷൻ തുക തിരിച്ചുപിടിക്കാൻ സർക്കാർ നീക്കം തുടങ്ങിയത്.

പിതാവിന് വരുമാന മാർഗമില്ല. അമ്മയുടെ പെൻഷൻ മണി ദാസിന്റെ ചികിത്സക്ക് പോലും തികയുന്നില്ല. നിത്യ ചിലവിന് ബുദ്ധിമുട്ടുന്നതിന് ഇടയിലാണ് പെൻഷൻ തുക മുഴുവൻ ഒരാഴിചക്ക് അകം തിരിച്ചടക്കണമെന്ന നിർദേശവും എത്തിയത്.