Kerala

നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു

Spread the love

കൊച്ചി പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ കുട്ടിയുടെ ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചു പൊലീസ്. യുവതി പീഡനത്തിന് ഇരയായെന്ന സംശയത്തെ തുടർന്നാണ് കുഞ്ഞിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചത്. കേസ് അന്വേഷണത്തിൽ പരിശോധനഫലം സഹായകരമാകുമെന്നാണ് പൊലീസ് കരുതുന്നത്.നിലവിൽ പീഡന പരാതി യുവതി നൽകിയിട്ടില്ലെങ്കിലും അത്തരമൊരു പരാതിക്ക് സാധ്യത ഉണ്ടെന്ന് പൊലീസ് കരുതുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധനയ്ക്കായി കൊല്ലപ്പെട്ട കുഞ്ഞിന്റെ സാമ്പിളും പൊലീസ് ശേഖരിച്ചത്.

അതേ സമയം കേസിൽ പ്രതിയായ യുവതിയുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് യുവതിയെ മാറ്റി. വീട്ടിൽ വെച്ച് പ്രസവം നടത്തിയതിനെ തുടർന്നുണ്ടായ അണുബാധയാണ് യുവതിയുടെ ആരോഗ്യസ്ഥിതി മോശമാക്കിയത്.

വെള്ളിയാഴ്ച രാവിലെയാണ് വിട്ടിൽ വെച്ച് രഹസ്യമായി യുവതി പ്രസവിച്ചത്. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തി വിട്ടിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വലിച്ചു എറിയുകയായിരുന്നു. കേസിൽ 14 ദിവസം റിമാൻഡിലാണ് പ്രതിയായ യുവതി.