National

ഡൽഹിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ?

Spread the love

ഡൽഹിയിലെ സ്കൂളുകളിൽ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ആസൂത്രണം ഉണ്ടെന്ന് ഡൽഹി പൊലീസിന് വിവരം ലഭിച്ചു. റഷ്യൻ ഐപി അഡ്രസിൽ നിന്ന് വന്ന സന്ദേശത്തിന് പിന്നിൽ ഐഎസ്ഐ ബന്ധമുള്ളവർ ഉണ്ടെന്നാണ് വിവരം. ഐപിസി 120 ബി, 506, അടക്കമുള്ള വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

പുലർ‌ച്ചെ നാലോടെയാണ് സ്കൂളുകളുടെ ഔദ്യോ​ഗിക ഇമെയിൽ ഐഡിയിൽ ഭീഷണി സന്ദേശം ലഭിച്ചത്.

മയൂര്‍ വിഹാര്‍, ദ്വാരക, നോയിഡ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. മയൂർ വിഹാറിലെ മദർ മേരി, സാകേതിലെ അമിറ്റി, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ, ചാണക്യപുരി സൻസ്കൃതി സ്കൂൾ, നോയിഡയിലെ സ്കൂളുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇ–മെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്.

ഏതാനും ആഴ്ചകൾക്ക് മുൻപ് ആർകെ പുരത്തെ ഒരു സ്കൂളിലും ഭീഷണി സന്ദേശം എത്തിയിരുന്നു. വ്യാജ ഭീഷണിയെന്നാണ് പരിശോധനകളിലെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഡല്‍ഹി പൊലീസിന് പമുറമെ കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി.