Kerala

‘നിർണായകമായ തെരഞ്ഞെടുപ്പ്, എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും, എല്‍ഡിഎഫും ബിജെപിയും തകരും’; എകെ ആന്റണി

Spread the love

തിരുവനന്തപുരം: ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പാണിതെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. ”തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ച സാഹചര്യത്തിൽ ഇന്നലെ വൈകിട്ടോട് കൂടി തന്നെ കേരളമൊട്ടാകെ അതിരൂക്ഷമായ ജനരോഷത്തിന്റെ കൊടുങ്കാറ്റ് കേന്ദ്രസർക്കാരിനും കേരള സർക്കാരിനും എതിരെ വീശുകയാണ്. ആ കൊടുങ്കാറ്റിന്റെ ശക്തിയിൽ ഇന്നത്തെ പോളിം​ഗ് കഴിയുമ്പോൾ ഇടതുമുന്നണി തകരും, ബിജെപി തകർന്ന് തരിപ്പണമാകും. 20 സീറ്റിലും യുഡിഎഫ് സ്ഥാനാർത്ഥികൾ നല്ല ഭൂരിപക്ഷത്തോടെ ജയിക്കും എന്നാണ് ഞങ്ങളുടെ എല്ലാം ആത്മവിശ്വാസം.” വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പുറത്തെത്തിയ എകെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.