കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നു; തിരുവനന്തപുരം NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി
തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി യുഡിഎഫ്. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നുവെന്നാണ് പരാതി. രാജീവ് ചന്ദ്രശേഖറിനെതിരെ തെരഞ്ഞെടുപ്പ് നോഡൽ ഓഫീസർക്കാണ് യുഡിഎഫ് പരാതി നൽകിയത്. ഭാവിയിലെ കേന്ദ്രമന്ത്രിയെന്ന് സ്വയം വിശേഷിപ്പിച്ച് ജനങ്ങളെ സ്വാധീനിക്കുന്നുവനെന്ന് പരാതിയിൽ പറയുന്നു.
രാജീവ് ചന്ദ്രശേഖറിന്റെത് ചട്ടലംഘനമാണെന്നും നടപടി വേണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ തീരമേഖല കേന്ദ്രീകരിച്ചാണ് എൻഡിഎയുടെ വോട്ടുപിടുത്തം. വിജയിപ്പിക്കൂ, വികസനം തരാമെന്ന് ചുരുക്കിപ്പറഞ്ഞാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം തുടരുന്നത്.