Thursday, February 12, 2026
Latest:
Kerala

ഇറാൻ പിടികൂടിയ കപ്പലിലെ ജീവനക്കാരിയായ മലയാളി യുവതി ആൻ ടെസ നാട്ടിൽ തിരിച്ചെത്തി

Spread the love

ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി ചരക്കുകപ്പലിലെ ജീവനക്കാരിൽ ഒരാളായ മലയാളി യുവതി ആൻ ടെസ ജോസഫ് നാട്ടിലെത്തി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി വിമാനത്താവളത്തിലാണ് ആൻ ടെസ മടങ്ങിയെത്തിയത്.

കപ്പലിൽ 17 ഇന്ത്യക്കാരാണുണ്ടായിരുന്നത്. മറ്റ് പതിനാറ് പേരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ നാല് പേർ മലയാളികളാണ്. തൃശ്ശൂർ വെളുത്തൂർ സ്വദേശിനിയാണ് ആൻ ടെസ

ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയിലെ പഠനശേഷമാണ് ആൻ ടെസ പരിശീലനത്തിനായി കപ്പലിൽ ജോലിക്ക് കയറിയത്. കപ്പൽ പിടിച്ചെടുത്ത സംഭവത്തിൽ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു