Kerala

വർക്കലയിൽ കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

വർക്കലയിൽ കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇലകമൺ പുതുവലിൽ വിദ്യാധര വിലാസത്തിൽ സിന്ധുവാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുകയാണെന്ന് എഴുതിയ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്

ഇന്ന് രാവിലെ മുതൽ സിന്ധുവിനെ കാണാതായിരുന്നു. മക്കളായ നന്ദു ദാസും വിധുൻ ദാസും പരാതിയുമായി അയിരൂർ പോലീസ് സ്‌റ്റേഷനിലെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കിണറ്റിന്റെ സമീപത്ത് നിന്ന് ഒരു ചെരുപ്പ് കണ്ടെത്തി

വലിയ താഴ്ചയുള്ള കിണറിനകത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഭർത്താവ് തുളസിദാസ് വർഷങ്ങളായി വിദേശത്താണ്. മക്കൾക്കും ഭർതൃമാതാവിനുമൊപ്പമാണ് സിന്ധു താമസിച്ചിരുന്നത്.