Sports

ഇഞ്ചോടിഞ്ച് പോരാട്ടം; ഹീറോയായി ഹെറ്റ്മെയർ, പഞ്ചാബിനെതിരെ രാജസ്ഥാന് മൂന്നു വിക്കറ്റ് ജയം

Spread the love

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് ത്രസിപ്പിക്കുന്ന ജയം. പഞ്ചാബ് കിങ്സിനെ മൂന്നു വിക്കറ്റിന് തോൽപ്പിച്ചു. പഞ്ചാബ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ബാക്കി നിൽക്കെയാണ് രാജസ്ഥാൻ മറികടന്നത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാൻ 19.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. പഞ്ചാബിനായി 31 റൺസെടുത്ത അഷുതോഷ് ശർമ്മ ടോപ് സ്കോററായി. ജിതേഷ് ശർമ്മ 29 റൺസും സംഭാവന ചെയ്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങി. പക്ഷേ ഇടയ്ക്ക് വേ​ഗതകുറച്ചത് രാജസ്ഥാന് തിരിച്ചടിയായി.തനൂഷ് കോട്യാന് 24 റൺസെടുക്കാൻ 31 പന്ത് വേണ്ടിവന്നു. ജയ്സ്വാൾ 39 റൺസും സഞ്ജു 18 റൺ‌സും റിയാൻ പരാ​ഗ് 23 റൺസുമെടുത്ത് പുറത്തായി. ഒരു വശത്ത് വിക്കറ്റുകൾ വീണപ്പോൾ പഞ്ചാബ് മത്സരത്തിലേക്ക് തിരികെവന്നു.

അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഷിമ്രോൺ ഹെറ്റ്മയർ കളം നിറഞ്ഞു. 10 പന്തിൽ 27 റൺസുമായി ഹെറ്റ്മയർ പുറത്താകാതെ നിന്നു