Kerala

തൃശൂർ കുന്നംകുളത്ത് വഴിയരികിൽ സ്‌ഫോടകവസ്തു കണ്ടെത്തി

Spread the love

തൃശൂർ കുന്നംകുളത്ത് വഴിയരികിൽ സ്‌ഫോടകവസ്തു കണ്ടെത്തി. പ്രദേശവാസിയാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. വഴിയരികിൽ നിന്ന് ഒരു പെട്ടിക്കുള്ളിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സ്ഫോടക വസ്തു ബോക്സിൽ നിന്ന് ലഭിക്കുന്നത്. ചിറ്റഞ്ഞൂരിൽ പ്രദേശവാസിയായ ആള് തേങ്ങ പെറുക്കുന്നതിനിടെയാണ് സ്ഫോടക വസ്തു ലഭിക്കുന്നത്.
ഒരു തെർമ്മോക്കോൾ പെട്ടിക്കുള്ളിലായിരുന്നു സ്ഫോടകവസ്തു. സ്ഫോടക വസ്തുവാണെന്ന് അറിയാതെ പ്രദേശവാസി ഇത് എടുത്തുകൊണ്ട് വീട്ടിലെത്തുകയായിരുന്നു. തുടർന്ന് പ്രദേശത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരുമാണ് ഇത് സ്ഫോടകവസ്തുവാണെന്ന് തിരിച്ചറിയുന്നത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തേക്ക് ബോംബം സ്ക്വാഡ് എത്തി പരിശോധന നടത്തുകയാണ്.

15-ാം തീയതി കുന്നംകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാനിരിക്കെയാണ് സ്ഫോടക വസ്തു കണ്ടെത്തിയിരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം അടക്കം കുന്നംകുളത്ത് 15ന് നടക്കും. അതിനാൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തെ അതീവ ​ഗൗരവമായാണ് പൊലീസ് ഉൾപ്പെടെ നോക്കികാണുന്നത്. പാറമടയിൽ ഉൾപ്പെടെ സ്ഫോടനത്തിന് ഉപയോ​ഗിക്കുന്ന സ്ഫോടക വസ്തുവാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നി​ഗമനം.