Kerala

ജെ എസ് സിദ്ധാർത്ഥന്റെ മരണം; സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും

Spread the love

ജെ എസ് സിദ്ധാർത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും. ഇന്ന് പ്രാഥമിക പരിശോധന. വിവരങ്ങൾ സിബിഐക്ക് കൈമാറി ഡിവൈഎസ്‌പി. ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഇന്നലെ ഏറ്റെടുത്തു. നാല് സിബിഐ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തി.

സിബിഐ എസ്പിയുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവില്‍ നിന്ന് സിബിഐ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചു. കണ്ണൂരില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്നതില്‍ നടപടിക്രമങ്ങള്‍ വൈകിയതില്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ നല്‍കാനും നിര്‍ദേശമുണ്ട്. ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടുന്നത് അസാധാരണ സംഭവമാണ്.

കേസ് സിബിഐയ്ക്ക് വിട്ട് അടിയന്തരമായി വിജ്ഞാപനമിറക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണത്തിലെ കാലതാമസം ഇരയ്ക്ക് നീതി കിട്ടാതിരിക്കാന്‍ കാരണമാകുമെന്നാണ് കോടതി നിരീക്ഷണം. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധാര്‍ഥന്റെ പിതാവും ഹര്‍ജി നല്‍കിയിരുന്നു.

ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായും കേരള സര്‍ക്കാര്‍ കേസ് അട്ടിമറിച്ചതിനാലാണ് ഹര്‍ജി നല്‍കിയതെന്നും സിദ്ധാര്‍ത്ഥിന്റെ പിതാവ് വ്യക്തമാക്കി. സിബിഐ സംഘം സിദ്ധാര്‍ത്ഥന്റെ വീട്ടുകാരുടെയും സഹപാഠികളുടെയും മൊഴിയെടുക്കും.