National

നാലാം തവണയും മാറ്റമില്ല; റിപ്പോ നിരക്ക് 6.5% തന്നെ

Spread the love

നാലാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. റിപ്പോ നിരക്ക് 6.5% ആയി നിലനിർത്തി. 2024 ന്റെ പകുതിയോടെ മാത്രമേ സെൻട്രൽ ബാങ്ക് നിരക്ക് ഇളവ് പ്രഖ്യാപിക്കൂ എന്നാണ് പുറത്ത് വരുന്ന വിവരം.

പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിനും സമീപകാല പലിശനിരക്ക് വർദ്ധനയുടെ പൂർണ്ണമായ ആഘാതവും, വിലക്കയറ്റം നിയന്ത്രിക്കാനുള്ള തുടർച്ചയായ നയങ്ങളുടെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. പണപ്പെരുപ്പം പിടിച്ചു നിർത്താനുള്ള മാർഗങ്ങളിൽ വ്യതിചലിക്കാതെ നിൽക്കുമെന്ന് കമ്മിറ്റി അറിയിച്ചു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ശക്തമായ വളർച്ച രേഖപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2023 ൽ ജിഡിപിയിൽ 7.6% ന്റെ വർധനയുണ്ടായെന്നും ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തു. പണപ്പെരുപ്പം കുറഞ്ഞുവെങ്കിലും ലക്ഷ്യസ്ഥാനമായ 4%ന് മുകളിൽ തന്നെയാണ് തുടരുന്നതെന്ന് ഗവർണർ ശക്തികാന്ത ദാസ് പറയുന്നു.