അരുണാചലിലെ മലയാളികളുടെ മരണം; ആസൂത്രണം ചെയ്തത് നവീനെന്ന് നിഗമനം
അരുണാചലിൽ മലയാളികളുടെ അസ്വാഭാവിക മരണത്തിൽ ദുരൂഹത തുടരുന്നു. അരുണാചലിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തത് നവീനെന്ന് നിഗമനം. ദേവിയെയും ആര്യയെയും അരുണാചലിലേ്ക്ക് പോകാൻ സ്വാധീനിച്ചത് നവീൻ. മരണശേഷം മറ്റൊരു ഗ്രഹത്തിൽ സുഖജീതമെന്ന് ഇരുവരെയും നവീൻ വിശ്വസിപ്പിച്ചു. മരണം എപ്രകാരം വേണമെന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്നു.
ദേവിയും നവീനും യാത്ര പോകുന്നതിന് ഒരാഴ്ച മുൻപാണ് തിരുവനന്തപുരത്ത് എത്തിയത്. കഴക്കൂട്ടം ഭാഗത്താണ് ഇവർ കഴിഞ്ഞത്. എന്നാൽ പിന്നീട് മുറിയിൽ നിന്നും പുറത്തിറങ്ങിയില്ല. മുറിക്കുള്ളിൽ ഇരുന്ന് ഇവർ അന്യഗ്രഹ വിശ്വാസങ്ങളെക്കുറിച്ച് ഇന്റർനെറ്റിൽ തെരഞ്ഞിരുന്നു. ആര്യയുടെയും ദേവിയുടെയും കൈത്തണ്ട മുറിച്ച് അവരെ കൊലപ്പെടുത്തിയ ശേഷം നവീൻ ആത്മഹത്യ ചെയ്തതാണെന്നാണ് അരുണാചൽ പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
നവീൻ ബന്ധപ്പെട്ടിരുന്ന ആളുകളെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തും. കൊലപാതക സാധ്യതയിൽ കൂടുതൽ അന്വേഷണം നടത്തും. മാർച്ച് 28ന് ഇറ്റാനഗറിൽ എത്തിയ മൂവരും കുടുംബം എന്ന പറഞ്ഞാണ് സിറോ താഴ്വരയിലെ ഹോട്ടലിൽ മുറിയെടുത്തത്. നവീന്റെ രേഖകളാണ് നൽകിയത്. മറ്റുള്ളവരുടെ രേഖകൾ പിന്നീട് നൽകാമെന്നായിരുന്നു ധാരണ. മുറിയെടുത്ത ശേഷം മൂന്ന് ദിവസം പുറത്ത് കറങ്ങി. ഏപ്രിൽ ഒന്ന് മുതലാണ് ഇവരെ കുറിച്ച് വിവരം ഇല്ലാതായതെന്ന് ഇറ്റാനഗർ എസ്പി പറഞ്ഞു.
ഹോട്ടൽ മുറിയിൽ നിന്നും രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഗുളികയും ബ്ലേഡും പൊലീസ് കണ്ടെത്തി. ആര്യയുടെ കഴുത്തിലും, ദേവിയുടെയും നവീന്റെയും കയ്യിലുമാണ് ബ്ലേഡ് കൊണ്ടുള്ള മുറിവുകൾ. 17ന് കോട്ടയത്തെ വീട്ടിൽ നിന്നും ഇറങ്ങിയും നവീനും ഭാര്യയും 27വരെഎവിടെയായിരുന്നു. മരിക്കാനായി മൂവായിരം മൈലുകൾ അപ്പുറമുള്ള പ്രദേശം തെരഞ്ഞെടുത്തത് എന്തിന്. ഇങ്ങനെ നിരവധി ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം കിട്ടേണ്ടത്.