Friday, May 17, 2024
Latest:
Kerala

കേരളത്തില്‍ വര്‍ഗീയതയുടെ വിത്തിട്ട് ഭിന്നിപ്പിക്കാനുള്ള ബിജെപി ശ്രമത്തിന് ദൂരദര്‍ശന്‍ കൂട്ടുനില്‍ക്കരുത്; ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ സിപിഐഎം

Spread the love

ഏറെ വിവാദമായ ദി കേരള സ്റ്റോറിയെന്ന ചിത്രം ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം. കേരളത്തില്‍ മത വര്‍ഗീയതയുടെ വിത്തിട്ടു ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് സിനിമയെന്ന് സിപിഐഎം ആരോപിച്ചു. അതിന് ദൂരദര്‍ശന്‍ കൂട്ടുനില്‍ക്കരുത്. കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന സംഘപരിവാറിന്റെ കള്ളപ്രചാര വേല ദൂരദര്‍ശന്‍ ഏറ്റെടുക്കരുതെന്നും സിപിഐഎം പ്രസ്താനയിലൂടെ അറിയിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. നീക്കത്തില്‍ നിന്നും ദൂരദര്‍ശന്‍ പിന്മാറണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നും 32000 സ്ത്രീകള്‍ മതംമാറി മതതീവ്രവാദത്തിന് പോയെന്ന പച്ചക്കള്ളമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നതെന്നും സിപിഐഎം വിമര്‍ശിച്ചു.