National

തുടർച്ചയായി സർവീസുകൾ റദ്ദാക്കുന്നു; വിസ്താരയിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡിജിസിഎയും

Spread the love

വിസ്താര കമ്പനിയിൽ നിന്നും കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡിജിസിഎയും റിപ്പോർട്ട് തേടി. തുടർച്ചയായി സർവീസുകൾ റദ്ദാക്കുന്ന വിഷയത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചക്കിടെ വിസ്താരയുടെ നൂറിലേറെ സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിരുന്നു. ഇതിനെ തുടർന്ന് വ്യാപകമായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ ആണ് ഇടപെടൽ.

ഓരോ ദിവസവും നടത്തിയ സർവീസുകൾ, റദ്ദാക്കപ്പെട്ട സർവീസുകൾ,വൈകിയ സർവീസുകൾ തുടങ്ങിയ വിശദ വിവരങ്ങൾ നൽകാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഡിജിസിഎ അറിയിച്ചു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഡൽഹിയിൽ നിന്നും കൊച്ചിയിലേക്കുള്ള സർവീസുകൾ ഉൾപ്പെടെ വിസ്തര റദ്ധാക്കിയിരുന്നു. പൈലറ്റുമാരുടെ അഭാവം അടക്കമുള്ള കാരണങ്ങളാണ് സർവീസുകൾ തടസ്സപ്പെടാൻ ഉള്ള കാരണമായി വിസ്താര നൽകുന്നത്.