National

കൈ വെട്ട് പരാമർശം; കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തു

Spread the love

കൈ വെട്ട് പരാമർശത്തിൽ മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തു. തണ്ട്ല എംഎൽഎ വീർ സിങ് ഭൂരിയ്‌ക്കെതിരെയാണ് കേസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പറയുന്നവരുടെ കൈകൾ വെട്ടിമാറ്റണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആഹ്വാനം.

ഝബുവ ജില്ലയിലെ ലോക്സഭാ കോൺഗ്രസ് സ്ഥാനാർഥി രത്ലം-ജാബുവയുടെ പ്രചാരണ റാലിക്കിടെയായിരുന്നു വിവാദ പരാമർശം. ‘വോട്ട് ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ജെഎവൈഎസിനെ (ജയ് ആദിവാസി യുവശക്തി സംഘടന) കുറിച്ചും ആരെങ്കിലും സംസാരിച്ചാൽ അവരുടെ കൈകൾ വെട്ടിമാറ്റുക, അവരെ വെറുതെ വിടരുത്. അവരോട് അങ്ങനെ പെരുമാറൂ, അപ്പോൾ മാത്രമേ അവർ നിങ്ങളെ തിരിച്ചറിയൂ’-ഇതായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

പടിഞ്ഞാറൻ എംപിയിലെ ഗോത്രവർഗ ആധിപത്യമുള്ള പ്രദേശങ്ങളിൽ സ്വാധീനമുള്ള ഒരു ഗോത്രവർഗ സംഘടനയാണ് JAYS. പിന്നാലെ എംഎൽഎ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണവും ഉയർന്നു. ഇതിന് പിന്നാലെയാണ് നടപടി. മേഘ്നഗർ തഹസിൽദാർ ബിജേന്ദ്ര കടാരെയുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമാണ് ഭൂരിയയ്‌ക്കെതിരെ എഫ്ഐആർ എടുത്തിരിക്കുന്നത്.