National

പ്രധാനമന്ത്രിയുടെ വസതി വളയാൻ ആം ആദ്മി പാര്‍ട്ടിയുടെ ആഹ്വാനം: മാര്‍ച്ചിന് അനുമതിയില്ല, ദില്ലിയിൽ കനത്ത സുരക്ഷ

Spread the love

ദില്ലി: മദ്യ നയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധം കടുപ്പിക്കാൻ ആം ആദ്മി പാര്‍ട്ടി തീരുമാനം. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാൻ പാര്‍ട്ടി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ മാര്‍ച്ചിന് പൊലീസ് അനുമതി നൽകിയിട്ടില്ല. എന്നാൽ അനുമതിയില്ലാതെ തന്നെ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം

ഈ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ന്യൂ ദില്ലി മേഖലയിൽ ഒരുക്കിയിരിക്കുന്നത്. ഇതോടെ ദില്ലി സംഘര്‍ഷഭരിതമാകുമെന്നാണ് കരുതുന്നത്. അതിനിടെ കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രൊഫൈൽ പിക്ചര്‍ ക്യാമ്പയിനുമായി എഎപി രംഗത്തെത്തി. മോദി കാ സബ്സാ ബടാ ഡര്‍ കെജ്രിവാൾ (മോദിയുടെ ഏറ്റവും വലിയ പേടി കെജ്രിവാൾ) എന്ന ഹാഷ് ടാഗോടെയാണ് പ്രൊഫൈൽ ചിത്രങ്ങൾ മാറ്റിയത്. എഎപി നേതാക്കളും പ്രവർത്തകരും സാമൂഹിക മാധ്യമങ്ങളിൽ പുതിയ ചിത്രം പോസ്റ്റ് ചെയ്തു. അതിനിടെ ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്