National

ഇന്ത്യയുടെ തദ്ദേശീയ മിസൈല്‍ പരീക്ഷണം അഗ്നി 5 വിജയം

Spread the love

ആണവായുധ പ്രഹരശേഷിയുള്ള അഗ്‌നി 5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മിഷന്‍ ദിവ്യാസ്ത്ര എന്ന് പേരിട്ട പരീക്ഷണത്തിന്റെ വിജയത്തില്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 6,000 കിലോ മീറ്റര്‍ പരിധിയിലുള്ള ലക്ഷ്യത്തെ കൃത്യതയോടെ ആക്രമിക്കാന്‍ കഴിയും എന്നതടക്കമാണ് അഗ്‌നിയുടെ നേട്ടം.

ഇന്ത്യ വികസിപ്പിച്ച എംഐആര്‍വി സാങ്കേതിക വിദ്യയാണ് അഗ്‌നി 5 മിസൈലിന്റെ അടിസ്ഥാനം. മിഷന്‍ ദിവ്യാസ്ത്ര എന്ന പേരിലായിരുന്നു അഗ്‌നി 5 മിസൈലിന്റെ പരീക്ഷണം . അഗ്‌നി 5 ന്റെ ഒരൊറ്റ മിസൈല്‍ ഒന്നിലധികം പ്രദേശങ്ങളില്‍ പ്രഹരം എല്‍പ്പിയ്ക്കും. 7500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ആക്രമണം നടത്താന്‍ അഗ്‌നി 5 ന് സാധിക്കും. 17 മീറ്റര്‍ നീളമുള്ള മിസൈലിന്റെ ഭാരം 50 ടണ്ണാണ്. ബിജിംഗ് , ഷാംഹായ് അടക്കമുള്ള നഗരങ്ങള്‍ ഉള്‍പ്പടെ അഗ്‌നിയുടെ പരിധിയില്‍ വരും.

അഗ്‌നി 5 പദ്ധതിയുടെ ഡയറക്ടര്‍ ഒരു വനിതയായിരുന്നു. നിരവധി സ്ത്രീകളും വിവിധ ചുമതലകളില്‍ പദ്ധത്യുടെ ഭാഗമായ്. അഗ്‌നി 5 ന്റെ വിജയത്തോടെ എംഐആര്‍വി സാങ്കേതിക വിദ്യയുള്ള രാജ്യങ്ങളുടെ ഗ്രൂപ്പില്‍ ഇന്ത്യയും അംഗമായി.