Kerala

സിഎഎ നടപ്പിലാക്കുന്നത് ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധം, കോടതിയെ സമീപിക്കും’; പി.കെ കുഞ്ഞാലിക്കുട്ടി

Spread the love

പൗരത്വനിയമഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലിം ലീഗ് കൊടുത്ത ഒരു കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുകയാണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം പ്രഖ്യാപനം കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി. ജാതിമത അടിസ്ഥാനത്തിൽ പൗരത്വം എന്നത് ലോകം അംഗീകരിക്കാത്തതാണ്. സിഎഎ നടപ്പിലാക്കുന്നത് ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ കോടതി സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ ബിജെപിയുടെ ആത്മവിശ്വാസം ചോർന്നിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തരം അടവുകൾ ഇറക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ബഹുഭൂരിപക്ഷ സംസ്ഥാനങ്ങളിലും ഇന്ത്യ മുന്നണിയുടെ പ്രവർത്തനം ശക്തമായി തുടങ്ങിക്കഴിഞ്ഞു. തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കുന്നതൊന്നും ഇന്ത്യ മുന്നണിയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്മജ ബിജെപിയിലേക്ക് പോയതിനുശേഷമാണ് യുഡിഎഫ് ക്യാമ്പ് ഉണർന്നത്. പുലിയെ അതിൻ്റെ മടയിൽ ചെന്ന് കെട്ടുമെന്ന് തന്നെയാണ് ഷാഫിയും മുരളിയുമെല്ലാം തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.