Kerala

‘തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമപെൻഷൻ കുടിശിക പരമാവധി തീർക്കും’; ഇപി ജയരാജൻ

Spread the love

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമപെൻഷൻ കുടിശിക പരമാവധി തീർക്കുമെന്ന് ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജൻ. വന്യ ജീവി ആക്രമണത്തെ ചെറുക്കാൻ കഴിയാത്തതിന് കാരണം കേന്ദ്ര നിയമമാണെന്നും അതുണ്ടാക്കിയത് കോണ്‍ഗ്രസാണെന്നും ഇടതുമുന്നണി കണ്‍വീനർ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൂക്കോട് സർവ്വകലാശാലയിലുണ്ടായ സംഭവത്തിൽ എല്ലാ വിദ്യാർത്ഥി സംഘടനയിൽപ്പെട്ടവരുമുണ്ടെന്നും പൊലിസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇ പി.ജയരാജൻ വിശദമാക്കി.

ശശീന്ദ്രൻ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ പോയിട്ടില്ലെന്നും ഒരു സംഭവം ഉണ്ടാകുമ്പോൾ ജനപ്രതിനിധികൾ അന്വേഷിക്കില്ലേ എന്നും ജയരാജൻ ചോദിച്ചു. മജിസ്ട്രേറ്റിന് വീട്ടിൽ പോയതായി തനിക്കറിയില്ലെന്നും അദ്ദേഹം വിശ​ദമാക്കി. വടകരയിൽ നിന്നും മുരളീധരൻ തൃശൂരിലെത്തിയാലും കാറ്റ് എൽഡിഎഫിനൊപ്പമാണെന്നും ജയരാജൻ പ്രതീക്ഷ പങ്കുവെച്ചു. രാഹുൽ മാങ്കൂട്ടത്തിൻ്റെ പ്രസ്താവന കോൺഗ്രസ് പരിശോധിക്കട്ടെയെന്നും കരുണാകരനെ കുറിച്ചും ഭാര്യയെ കുറിച്ചുയാണ് പറഞ്ഞതെന്നും ജയരാജൻ പറഞ്ഞു.