National

ആന്ധ്ര ട്രെയിൻ ദുരന്തം; അപകടത്തിനു കാരണം ലോക്കോ പൈലറ്റ് മൊബൈലിൽ ക്രിക്കറ്റ് കണ്ടുകൊണ്ടിരുന്നതിനാലെന്ന് മന്ത്രി

Spread the love

ആന്ധ്രാപ്രദേശിലെ ട്രെയിൻ ദുരന്തത്തിനു കാരണം ലോക്കോ പൈലറ്റ് മൊബൈലിൽ ക്രിക്കറ്റ് കണ്ടുകൊണ്ടിരുന്നതിനാലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2023 ഒക്ടോബർ 29ന് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 14 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. 29ന് ഏകദിന ലോകകപ്പിൽ ഇന്ത്യ- ഇംഗ്ലണ്ട് മത്സരം നടന്നിരുന്നു. മത്സരത്തിൽ ഇന്ത്യ 100 റൺസിന് വിജയിക്കുകയും ചെയ്തു.

ലോകോ പൈലറ്റും അസിസ്റ്റൻ്റും ഫോണിൽ ക്രിക്കറ്റ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു എന്ന് മന്ത്രി പറഞ്ഞു. റെയില്‍വേ അപകടങ്ങള്‍ കുറയ്ക്കുന്നതിന് പുതുതായി സ്വീകരിച്ച സുരക്ഷാ ക്രമീകരണങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ഇത്തരം വീഴ്ചകൾ കണ്ടെത്താനും ബന്ധപ്പെട്ടവർ ട്രെയിൻ ഓടുന്നതിൽ പൂർണ ശ്രദ്ധ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയുന്ന സംവിധാനങ്ങളാണ് ഇപ്പോൾ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Read Also: ആന്ധ്രയിലെ ട്രെയിൻ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു; മരണം 10 ആയി

വൈശ്യന​ഗരം ജില്ലയിലാണ് അപകടം നടന്നത്. റായഗഡ – വൈശ്യനഗര ട്രയിനും വിശാഖപട്ടണം – പലാസ ട്രയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റിയിരുന്നു. അപകടത്തെ തുടർന്ന് 18 ട്രയിനുകൾ റദ്ദാക്കുകയും 22 ട്രയിനുകൾ വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു. അപകടത്തിൽ 50 പേർക്കാണ് പരുക്കേറ്റത്.

വിജയനഗരയിൽ ഒഡീഷയിലെ റായ്ഗഡയിലേക്ക് പോയ ട്രെയിനും വിശാഖപട്ടണത്ത് നിന്ന് ആന്ധ്രാപ്രദേശിലെ പലാസയിലേക്ക് പോവുകയായിരുന്ന ട്രെയിനും കൂട്ടിയിടിച്ചായിരുന്നു അപകടം.