Kerala

‘തിരുവനന്തപുരത്തുകാർക്ക് തന്നെ അറിയാം, പ്രത്യേക പ്രചാരണം ആവശ്യമില്ല’; ശശി തരൂർ

Spread the love

ഔദ്യോഗിക പ്രഖ്യാപനം വരാതെ പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ലെന്ന് ശശി തരൂർ എം പി. എം പിയെന്ന നിലയിൽ പ്രവർത്തനം തുടരുന്നു. താൻ ആരെയും ആക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല വോട്ട് തേടുന്നത്. മുൻകാല പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് താൻ വോട്ട് ചോദിക്കാറുള്ളത്. തിരുവനന്തപുരത്തുകാർക്ക് തന്നെ അറിയാം. 15 വർഷമായി ജനങ്ങൾക്കൊപ്പം നിൽക്കുന്നയാളാണെന്നും പ്രത്യേക പ്രചരണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ ഹിന്ദുമത വിശ്വാസിയാണ് പക്ഷെ ഹിന്ദുത്വയോട് യോജിപ്പില്ല. ഹിന്ദുത്വയെന്ന് പറഞ്ഞാൽ ഹിന്ദു സമുദായവുമായി ബന്ധമില്ല. ഹിന്ദുത്വയെ താൻ എതിർക്കും. ബഹുസ്വരതയ്ക്ക് വേണ്ടി ശബ്‌ദിക്കാൻ കഴിഞ്ഞ 15 വർഷമായി താൻ ഉണ്ടായിരുന്നു. തിരുവനന്തപുരത്തുകാർക്ക് വേണ്ടത് ഹിന്ദുത്വയുടെ ശബ്ദം ആണെങ്കിൽ അതിനു യോജിച്ചയാൾ താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് എം.പിയെ കാണാൻ ഇല്ലെന്ന പ്രചരണത്തിന്
തിരുവനന്തപുരത്ത് ഇരിക്കാനല്ല തന്നെ തെരഞ്ഞെടുത്ത് വിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് പ്രധാനമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.