Wednesday, April 22, 2026
Latest:
Kerala

സിദ്ധാര്‍ത്ഥന്റെ മരണത്തിൽ 18 പ്രതികളും പിടിയിലായി; സിൻജോ പിടിയിലായത് കീഴടങ്ങാൻ എത്തിയപ്പോൾ

Spread the love

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 18 പ്രതികളും പിടിയിലായെന്ന് പൊലീസ്. കല്‍പ്പറ്റ കോടതിയില്‍ കീഴടങ്ങാന്‍ എത്തുമ്പോഴാണ് മുഖ്യപ്രതിയായ സിന്‍ജോ ജോണ്‍സണ്‍ പിടിയിലായത്. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.

പ്രധാന പ്രതികളായ സൗദ് റിഷാല്‍, കാശിനാഥന്‍, അജയ് കുമാര്‍, സിന്‍ജോ ജോണ്‍സണ്‍ എന്നിവര്‍ക്കായി വയനാട് പൊലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇവര്‍ നാലുപേരും ആദ്യ പ്രതിപ്പട്ടികയില്‍ ഉള്ളവരാണ്. ഒളിവില്‍ കഴിയുകയായിരുന്ന സിന്‍ജോ ജോണ്‍സണെ അന്വേഷിച്ച് പോലീസ് കൊല്ലത്തെത്തിയെങ്കിലും കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോഴാണ് പൊലീസിനി പിടികൂടാനായത്.