National

യുപിയിൽ തോറ്റ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി

Spread the love

ഉത്തർപ്രദേശിൽ പാർട്ടി ദുർബലമായ സീറ്റുകളിലെ സ്ഥാനാർഥികളെ നേരെത്തെ പ്രഖ്യാപിക്കാൻ ബിജെപി.തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനത്തിന് മുമ്പ് തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. കഴിഞ്ഞതവണ ബിജെപി തോറ്റ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് നേരത്തെ പ്രഖ്യാപിക്കുക.ഇന്നലെ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. ആഭ്യന്തരമന്ത്രി അമിത് ഷാ,ബിജെപി അധ്യക്ഷൻ ജെപി നദ്ദ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഉത്തര്‍ പ്രദേശില്‍ ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി രംഗത്തുവന്നിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തില്‍ ഉണ്ടായിട്ടും ഉത്തര്‍ പ്രദേശില്‍ തൊഴിലില്ലായ്മ വര്‍ധിച്ചെന്ന് പ്രിയങ്ക വിമര്‍ശിച്ചു. 28 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ യുപി പൊലീസ് ടെസ്റ്റിന്റെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്നും പ്രിയങ്ക ആരോപിച്ചു.

അനുഭവങ്ങള്‍ക്ക് അനുസരിച്ച് നിങ്ങള്‍ വോട്ട് ചെയ്താലേ മാറ്റമുണ്ടാകു എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മൊറാദാബാദിലാണ് പ്രിയങ്ക യാത്രയുടെ ഭാഗമായത്. ന്യായ് യാത്ര ആരംഭിച്ച ശേഷം ആദ്യമായാണ് പ്രിയങ്ക യാത്രയില്‍ എത്തുന്നത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്ര സ്വന്തം സ്ഥലം കൂടിയാണ് മൊറാദാബാദ്. ഇന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യാത്രയുടെ ഭാഗമാകും.