സ്കൂളുൾക്ക് അവധി, മാര്‍ച്ച് 25ന് അടച്ച് 3 ആഴ്ച കഴിഞ്ഞ് തുറക്കും, അധ്യയന കലണ്ടര്‍ പ്രകാരം തീരുമാനമെന്ന് യുഎഇ
അബുദാബി: യുഎഇയിലെ സ്കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. റമദാന്‍, ഈദുല്‍ ഫിത്തര്‍ എന്നിവയോട് അനുബന്ധിച്ചാണ് ഇടവേള. മാര്‍ച്ച് 25ന് ആരംഭിക്കുന്ന അവധി ഏപ്രില്‍ 14ന് അവസാനിക്കും.
2024-25 അധ്യയന വര്‍ഷത്തേക്കുള്ള കലണ്ടര്‍ അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 15നാവും സ്കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുക. റമദാന്‍ മാസം പകുതി ആകുമ്പോള്‍ ആരംഭിക്കുന്ന അവധി ചെറിയ പെരുന്നാള്‍ കഴിഞ്ഞ് അഞ്ച് ദിവസം കൂടി നീളും. ജനുവരി രണ്ടിന് ആരംഭിച്ച രണ്ടാം സെമസ്റ്ററില്‍ 59 അധ്യയന ദിനങ്ങള്‍ ലഭിക്കും.
ദുബൈയിലെ സ്വകാര്യ സ്കൂളുകള്‍ റമദാന്‍, ഈദുല്‍ ഫിത്വര്‍ അവധിക്ക് ശേഷം ഏപ്രില്‍ 15നാണ് ക്ലാസുകള്‍ പുനരാരംഭിക്കുകയെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റി (കെഎച്ച്ഡിഎ) അതിന്‍റെ വെബ്സൈറ്റ് വഴി നേരത്തെ അറിയിച്ചിരുന്നു. ജൂണ്‍ 28ന് മുമ്പ് അധ്യയന വര്‍ഷം അവസാനിക്കില്ലെന്നും അറിയിച്ചിരുന്നു. യുഎഇ അധികൃതര്‍ റമദാന്‍, ഈദുല്‍ ഫിത്വര്‍ ദിനങ്ങള്‍ പ്രഖ്യാപിച്ച ശേഷം കെഎച്ച്ഡിഎ അവധിക്കാല തീയതികള്‍ അറിയിക്കും. മാര്‍ച്ച് 11, അല്ലെങ്കില്‍ 12നാകും ഈ വര്‍ഷം റമദാന്‍ മാസം ആരംഭിക്കുക.