National

നരസിംഹ റാവു, ചരണ്‍ സിങ്, എം.എസ് സ്വാമിനാഥൻ; മൂന്നുപേർക്ക് കൂടി ഭാരത രത്ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Spread the love

പിവി നരസിംഹ റാവു ഉൾപ്പെടെ മൂന്നുപേർക്ക് ഭാരത രത്ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പി വി നരസിംഹ റാവുവിനൊപ്പം ഡോ. എംഎസ് സ്വാമിനാഥൻ, ചൗധരി ചരൺ സിംഗ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. മൂന്നു പേരുടെയും സംഭാവനകൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പി.വി.നരസിംഹ റാവു, ചൗധരി ചരൺ സിങ് മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരാണ്. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമാണ് എം.എസ്. സ്വാമിനാഥൻ. കർഷകരുടെ മിശിഹ എന്നുവിളിപ്പേരുള്ള ചൗധരി ചരൺ സിങ്ങിന്റെ പാർട്ടി ആർഎൽഡിയുമായി ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ചതിന് പിന്നാലെയാണ് ഭാരത രത്‌ന പ്രഖ്യാപിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ ചെറുമകൻ ജയൻ ചൗധരിയുമായി ബിജെപി ചർച്ച നടത്തിയിരുന്നു. ഇതിൽ ഭാരത രത്‌ന പ്രഖ്യാപിക്കണമെന്ന ഉപാധി മുന്നോട്ടുവെച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് തീരുമാനം. പ്രധാനമന്ത്രി എക്‌സിലൂടെയാണ് ഭാരത രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ച വിവരം അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരി 3 ന് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്കും, കർപ്പൂരി താക്കൂറിനും ഭാരതരത്ന ബഹുമതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേരെ കൂടി പ്രഖ്യാപിച്ചത്. ഇതോടെ ഈ വർഷം 5 പേർക്ക് ഭാരതരത്ന പുരസ്കാരം നൽകും.