Kerala

‘ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് വീണ കമ്പനി തുടങ്ങിയെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്’: ഷോൺ ജോർജ്

Spread the love

മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കേസിലെ പരാതിക്കാരനായ ഷോൺ ജോർജ്. തന്റെ ഫേസ്ബുക്കിലൂടെയാണ് ഷോൺ ജോർജ് വിമർശനം ഉന്നയിച്ചത്. മകൾ വീണ വിജയൻ തന്‍റെ ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നാണ് ഷോൺ ഫേസ്ബുക്കിൽ കുറിച്ചത്.

എക്സാലോജിക്കിന്‍റെ ബാലൻസ് ഷീറ്റ് ചൂണ്ടിക്കാട്ടിയാണ് ഷോണിന്‍റെ വാദം.വീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും ,വായ്പയായി കിട്ടിയ 78 ലക്ഷവുമാണ് കമ്പനി തുടങ്ങാനുപയോഗിച്ച പണമായി ബാലൻസ് ഷീറ്റിൽ കാണിക്കുന്നത്.

മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും, ഇക്കാര്യം സഭാ സമിതി അന്വേഷിക്കണമെന്നുമാണ് ഷോണിന്‍റെ ആവശ്യം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷോൺ വീണ വിജയനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്ത് വന്നത്.