Friday, December 13, 2024
Latest:
Kerala

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന് ധനമന്ത്രി; വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസുകള്‍ ഇവിടെ ആരംഭിക്കുന്നതും ആലോചനയില്‍

Spread the love

ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര നയം രൂപീകരിക്കുമെന്ന് ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലും നിക്ഷേപം സ്വീകരിക്കുമെന്ന് മന്ത്രി പറയുന്നു. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് വായ്പയെടുക്കാന്‍ അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

എപിജെ അബ്ദുള്‍ കലാം സര്‍വകലാശാലയ്ക്ക് 10 കോടി അനുവദിച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് സ്ഥിരം സ്‌കോളര്‍ഷിപ്പിനായി 10 കോടി അനുവദിച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് സ്ഥിരം സ്‌കോളര്‍ഷിപ്പിനായി 10 കോടി രൂപയും അനുവദിച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കും. ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്നവര്‍ക്ക് ഓക്‌സഫഡില്‍ പിഎച്ച്ഡിയ്ക്ക് അവസരമൊരുക്കും.

ഉന്നത വിദ്യാഭ്യാസ രംഗം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സമഗ്രനയപരിപാടികള്‍ നടത്തുമെന്ന് ധനമന്ത്രി പറഞ്ഞു. വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസുകള്‍ ഇവിടെ ആരംഭിക്കുന്നത് ആലോചിക്കും. കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ നടപടിയെടുക്കും.