Monday, March 24, 2025
Kerala

ആത്മീയതയുടെ മറവിൽ രോഗിയായ യുവതിയെ ആശുപത്രിയില്‍വെച്ച് പീഡിപ്പിച്ചു; പാസ്റ്റര്‍ അറസ്റ്റില്‍

Spread the love

ആത്മീയതയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയാണ് അത്രിക്രമം നേരിട്ടത്. പാറത്തോട് മാങ്കുഴിയിൽ കുഞ്ഞുമോൻ എന്ന പാസ്റ്ററാണ് അറസ്റ്റിലായത്. യുവതിയെ രോഗശാന്തി ശുശ്രൂഷ നൽകാമെന്ന് വിശ്വസിപ്പിച്ച് ആശുപത്രിയിലെ റൂമിലെത്തി പ്രാർത്ഥനക്കിടയിൽ കീഴ്പ്പെടുത്തി ശാരീരിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഒരുമാസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സി ഐ സുമതി പറഞ്ഞു. കുഞ്ഞുമോൻ വിവിധ മേഖലകളിൽ ആത്മീയ കച്ചവടത്തിന് മറവിൽ സ്ത്രീകളെ ദുരുപയോഗം ചെയ്തതായാണ് നിലവിൽ പരാതികൾ ഉയരുന്നത്.ഇത് സംബന്ധിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി എസ് പി വിഷ്ണു പ്രദീപ്, സി.വൈഎസ്പി എന്നിവരുടെ നിർദേശപ്രകാരമാണ് ഇടുക്കി വനിതാ പൊലീസ് അറസ്റ്റ് ചെയ്തു പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.